‘ഞാനില്ലാത്ത സംഘടനയില്‍ നിന്ന് എങ്ങനെയാണ് എന്നെ പുറത്താക്കുന്നത്’; ഫിയോക്ക് നടപടിയില്‍ ആന്റണിയുടെ പ്രതികരണം

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് താന്‍ നേരത്തെ രാജിവെച്ചതാണെന്ന പ്രതികരണവുമായി ആന്റണി പെരുമ്പാവൂര്‍ രംഗത്ത്. അങ്ങനെയൊരു സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കുന്നുയെന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു. 31ന് ഫിയോക് ജനറല്‍ ബോഡി യോഗം ചേരുന്നതായി അറിഞ്ഞിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിന്റെ പൂര്‍ണ രൂപം:-

‘മരക്കാര്‍ സിനിമ നടക്കുന്ന സമയത്ത് തന്നെ ഞാന്‍ ഫിയോക്കില്‍ നിന്ന് രാജിവച്ചയാളാണ്. ആ സംഘടനയില്‍ ഞാനില്ലെന്ന് വിശ്വാസിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നെ പുറത്താക്കുന്നുയെന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നി. ഞാനില്ലാത്ത സംഘടനയില്‍ നിന്ന് എങ്ങനെയാണ് എന്നെ പുറത്താക്കുന്നത്.

ഞാനിപ്പോഴും ആ സംഘടനയിലുണ്ടെന്ന് പറഞ്ഞാല്‍ അല്ലേ അതനുസരിച്ച് സംസാരിക്കാന്‍ പറ്റൂ. സംഘടന നല്ല രീതിയില്‍ മുന്നോട്ട് പോകട്ടെ. ഒരു സംഘടന എന്നത് രണ്ട് വ്യക്തികള്‍ക്ക് ഇഷ്ടത്തിന് കൊണ്ട് നടക്കാനുള്ളതല്ല. സംഘടന ഭരണഘടന മാറ്റുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. ഭരണസമിതിക്ക് മാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ഏത് കാലത്തും ചെയ്യാം. അത്ഭുതമൊന്നുമില്ല, നല്ല കാര്യമാണ്. ഏത് സംഘടനയും നല്ല രീതിയില്‍ നടക്കണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് ഞാന്‍. എല്ലാ തിയേറ്റര്‍ ഉടമകളുമായി സൗഹൃദത്തോടെ പോകുന്ന വ്യക്തിയാണ് ഞാന്‍. 31ന് ഫിയോക് യോഗം ചേരുന്ന കാര്യം ഞാന്‍ അറിഞ്ഞിട്ടുണ്ട്.”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News