നീന പ്രസാദിന്റെ നൃത്തം തടഞ്ഞ നടപടി; കോടതിക്ക് മുന്നില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ പ്രതിഷേധം

പ്രശസ്ത നർത്തകി ഡോ. നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിനെതിരെ പാലക്കാട് കോടതിക്ക് മുന്നിൽ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ പ്രതിഷേധം. പാലക്കാട് ഗവ.മോയൻ എൽ.പി.സ്കൂളിൽ നടന്ന നൃത്ത പരിപാടിയാണ് വിവാദമായത്. ജില്ലാ ജഡ്ജി കലാം പാഷയുടെ നിർദേശമനുസരിച്ചാണ് നൃത്തം തടഞ്ഞതെന്ന ആരോപണവുമായി നീന ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് അഭിഭാഷകരുടെ ആരോപണം.

കഴിഞ്ഞ ശനിയാഴ്ച്ച പാലക്കാട് മോയൻ സ്കൂളിൽ നടന്ന സാംസ്കാരിക പരിപാടിയിലാണ് ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടം അരങ്ങേറിയത്. പരിപാടിക്കിടെ പൊലീസെത്തി ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും പിന്നീട് തടയുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News