പുഷ്പ 2 ല്‍ ഐറ്റം ഡാന്‍സുമായി സാമന്തയ്ക്കു പകരം ദിഷ പതാനി

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് സാമന്തയുടെ ഐറ്റം ഡാന്‍സായിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍ നായിക ആദ്യമായി ചെയ്യുന്ന ഐറ്റം ഡാന്‍സ് എന്ന നിലയിലായിരുന്നു ഗാനം ആദ്യം ശ്രദ്ധിക്കപ്പെട്ടത്.

എന്നാല്‍ ചിത്രം പുറത്തിറങ്ങിയതോടെ നായികയേക്കാളും സാമന്തയുടെ ഐറ്റം ഡാന്‍സിനായിരുന്നു കൂടുതല്‍ ആരാധകര്‍. ഇന്ത്യ മുഴുവന്‍ ഗാനം സൂപ്പര്‍ ഹിറാറായി. ഊ.. ആണ്ടവാ.. എന്ന് തുടങ്ങുന്ന് ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

മൂന്ന് മിനുട്ടുള്ള പാട്ടിന് 5 കോടി രൂപയാണ് സാമന്ത പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് സംവിധായകനെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. രണ്ടാം ഭാഗത്തിലും ഗംഭീരമായൊരു ഐറ്റം സോങ് ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

രണ്ടാം ഭാഗത്തില്‍ ഐറ്റം ഡാന്‍സുമായി ആരാധകരെ ത്രസിപ്പിക്കാന്‍ സാമന്ത എത്തില്ലെന്നും സാമന്തയ്ക്കുപകരം പകരം ബോളിവുഡില്‍ നിന്ന് ദിഷ പതാനിയാകും രണ്ടാം ഭാഗത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുക എന്നാണ് പുറത്തുവരുന്ന് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here