ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് തന്റെ സിനിമകളെന്ന് പാ രഞ്ജിത്ത്

കലയുടെ മുഖ്യധാരയില്‍ ദളിതര്‍ക്കുസ്ഥാനമില്ലെന്നും അതിനു വേണ്ടിയാണ് താന്‍ ദളിത് പ്രമേയങ്ങള്‍ സിനിമയാക്കുന്നതെന്നും സംവിധായകന്‍ പാ രഞ്ജിത് പറഞ്ഞു.

ദളിതരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമാക്കി നിലനിര്‍ത്താനാണ് പലരും ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമാക്കി തന്റെ സിനിമകളെ മാറ്റാന്‍ ശ്രമിക്കുന്നതെന്നും പാ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് അരവിന്ദന്‍ മെമ്മോറിയല്‍ ലക്ച്ചററില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കലയിലെ രാഷ്ട്രീയം യാഥാര്‍ഥ്യമാണെന്നും അതില്ലെന്ന വാദം യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News