ഇത് കേരളത്തിന് നിര്‍ണ്ണായക വിജയം; സിക്കിം ലോട്ടറിക്ക് നികുതി ഏർപ്പെടുത്തിയത് സുപ്രീംകോടതി ശരിവച്ചു

സിക്കിം ലോട്ടറിക്ക് പേപ്പർ ലോട്ടറി നിയമപ്രകാരം നികുതി ഏർപ്പെടുത്തിയ കേരള സർക്കാരിന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.

ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതിനാൽ സംസ്ഥാനത്തിന് നികുതി പിരിക്കാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ച നികുതി സിക്കിമിന് തിരിച്ചു നല്കണമെന്ന കേരള ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ തീരുമാനം.

ലോട്ടറി കേന്ദ്ര സർക്കാരിന് കീഴിൽ വരുന്ന വിഷയമായതിനാൽ സംസ്ഥാന സർക്കാരിന്റെ നികുതി ചുമത്താനുള്ള നിയമം പാസാക്കാനാകില്ല എന്നായിരുന്നു സിക്കിം ലോട്ടറിയുടെ വാദം. ഇത് കേരള ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News