നോവാവാക്‌സിന് ഇന്ത്യയില്‍ അനുമതി

രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ നോവാവാക്‌സ് വാക്‌സിന്‍ കൂടി. വാക്സിന്റെ അടിയന്ത ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കി. 12നും 18നും ഇടയിലുള്ള കൗമാരക്കാരില്‍ കുത്തിവെക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നോവാവെക്‌സും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

നോവോവാക്സ് എന്ന വിദേശ നിര്‍മ്മിത വാക്‌സിന്‍ ആണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവോവാക്സ് എന്ന പേരില്‍ പുറത്തിറക്കുന്നത്. പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ കൗമാരക്കാര്‍ക്കായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു. രാജ്യത്ത് കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള നാലാമത്തെ വാക്‌സിനാണ് നോവോവാക്സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തങ്ങളുടെ വാക്‌സിന്‍ 80 ശതമാനം വരെ ഫലപ്രദമാണെന്ന് നോവോവാക്സ് ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ 12 നും 18 നും ഇടയില്‍ പ്രായമുള്ള 2,247 കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിച്ചു വിജയിച്ചു. അടുത്തിടെ ലോകാരോഗ്യ സംഘടനയും ഈ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here