സിൽവർ ലൈൻ; ചോറ്റാനിക്കരയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കു നേരെ കോൺഗ്രസ് അഴിഞ്ഞാട്ടം

ചോറ്റാനിക്കരയിൽ സിൽവർ ലൈൻ സർവ്വേ കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കു നേരെ കോൺഗ്രസ് അഴിഞ്ഞാട്ടം. പ്രതിഷേധക്കാരെ തടയാനെത്തിയ പോലിസ് ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. സ്ത്രീകളെ കവചമാക്കിയായിരുന്നു പ്രതിഷേധം.

ചോറ്റാനിക്കര കിടങ്ങയം ഭാഗത്ത് സിൽവർ ലൈൻ സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായി സർവ്വേ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്കു നേരെയാണ് കോൺഗ്രസ് പ്രവർത്തകർ അഴിഞ്ഞാടിയത്. സ്ഥാപിക്കാനായി കൊണ്ടുവന്ന സർവ്വേ കല്ലുകൾ പ്രവർത്തകർ പിഴുതെറിഞ്ഞു.

പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞതോടെ പ്രവർത്തകരെ തടയാൻ പോലിസ് എത്തിയെങ്കിലും പോലിസ്കാരെയും കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യുകയായിരുന്നു. സ്ത്രീകളെ കവചമാക്കിയായിരുന്നു കയ്യേറ്റം നടന്നത്. പ്രവർത്തകർ പ്രേകോപിതരായതോടെ സർവ്വേ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ഥലത്തു നിന്ന് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News