മാധ്യമപ്രവര്‍ത്തകനെ തല്ലിയ കേസില്‍ സല്‍മാന്‍ ഖാന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം

മാധ്യമപ്രവര്‍ത്തകനെ തല്ലിയ കേസില്‍ സല്‍മാന്‍ ഖാന്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ച് കോടതി. തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ അശോക് പാണ്ഡെ നല്‍കിയ കേസില്‍ ഏപ്രില്‍ 5 ന് ഹാജരാകാനാണ് അന്ധേരി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

അന്ധേരി മജിസ്ട്രേറ്റ് കോടതി ഐപിസി 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് താരത്തിന് സമന്‍സ് അയച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

സല്‍മാന്‍ ഖാന്‍ 2019 ഏപ്രില്‍ 24 ന് പുലര്‍ച്ചെ രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സൈക്കിളില്‍ പോകുമ്പോഴാണ് കൈയ്യേറ്റം നടത്തിയതെന്നാണ് അശോക് പാണ്ഡെ പരാതി നല്‍കിയിരിക്കുന്നത്.

താന്‍ തന്റെ കാറില്‍ സഞ്ചരിക്കുകയായിരുന്നുവെന്നും സൈക്കിള്‍ പ്രേമിയെന്ന് അറിയപ്പെടുന്ന നടന്‍ സല്‍മാന്‍ റോഡിലൂടെ സൈക്കിള്‍ ഓടിക്കുന്നത് കണ്ട്, അംഗരക്ഷകരുടെ സമ്മതം തേടി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിച്ചുവെന്നും എന്നാല്‍, ഇതില്‍ പ്രകോപിതനായ സല്‍മാന്‍ അംഗരക്ഷകരെ വച്ച് തന്നെ കാറില്‍ നിന്നും പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുവെന്നും പാണ്ഡെ ഹര്‍ജിയില്‍ പറയുന്നു.

സല്‍മാന്‍ തന്നെ ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നും പാണ്ഡെ ആരോപിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കുറ്റം ഒന്നും നടന്നിട്ടില്ലെന്ന് പറഞ്ഞ് പൊലീസ് തന്റെ പരാതി തീര്‍പ്പാക്കാന്‍ ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News