സൗഹൃദ ഫുട്‌ബോളില്‍ ഇന്ന് ഇന്ത്യ- ബഹ്‌റൈന്‍ പോരാട്ടം

സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യ- ബഹ്‌റൈന്‍ പോരാട്ടം ഇന്ന് നടക്കും. മനാമയിലെ ഹമദ് സ്റ്റേഡിയത്തില്‍ രാത്രി 9:30 നാണ് മത്സരം. ഇന്ത്യന്‍ ടീമില്‍ 7 പുതുമുഖങ്ങളാണ് ഉള്ളത്. പാലക്കാട്ടുകാരന്‍ വി.പി സുഹൈറാണ് ടീമിലെ ഏക മലയാളി. സഹലും ആഷിഖ് കുരുണിയനും പരുക്ക് കാരണം കളിക്കുന്നില്ല.ഇഗോര്‍ സ്റ്റിമാക്കാണ് ടീമിന്റെ പരിശീലകന്‍.

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 104-ാം സ്ഥാനത്തും ബഹ്‌റിന്‍ 91-ാം സ്ഥാനത്തുമാണ്. ബഹ്‌റിനെ തോല്‍പ്പിച്ചാല്‍ ഈ മാസം അവസാനം ഇറങ്ങുന്ന ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് സ്ഥാനം മെച്ചപ്പെടുത്താം.ജൂണില്‍ നടക്കുന്ന എഎഫ്സി കപ്പ് ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങളുടെ തയാറെടുപ്പിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News