ആന്റണി പെരുമ്പാവൂരിനെ പുറത്താക്കും മുന്‍പ് രണ്ട് തവണ ചിന്തിക്കേണ്ടതായിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍

മലയാളത്തിലെ ശക്തനായ നിര്‍മ്മാതാവും വിതരണക്കാരനും തിയേറ്റര്‍ ഉടമയുമാണ് ആന്റണി പെരുമ്പാവൂരെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.

കേരളത്തില്‍ അദ്ദേഹത്തിന് ഇരുപതോളം തിയേറ്ററുകളുണ്ടെന്നും അത്തരം ഒരു വ്യക്തിയെ പുറത്താക്കും മുമ്പ് ഫിയോക്ക് രണ്ട് തവണ ചിന്തിക്കേണ്ടതായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.

”ആദ്യം സ്ഥാപക നേതാവായ ആന്റണി പെരുമ്പാവൂരിനെ അവര്‍ പുറത്താക്കി. അദ്ദേഹം ഒരു നിര്‍മ്മാതാവും വിതരണക്കാരനും 20ഓളം തിയേറ്ററുകളുടെ ഉടമയുമാണ്. അങ്ങനെയുള്ള ഒരാളെ പുറത്താക്കാക്കുമ്പോള്‍ രണ്ട് തവണ ചിന്തിക്കേണ്ടതാണ്.

ആന്റണി പെരുമ്പാവൂര്‍ എന്നാല്‍ മലയാളം സിനിമയിലെ ഏറ്റവും വലിയ വിതരണക്കാരനാണ്. മോഹന്‍ലാല്‍ എന്ന വന്‍ വൃക്ഷത്തിന്റെ കീഴില്‍ നില്‍ക്കുന്നയാളാണ്. ഇതൊക്കെ പരിചയക്കുറവ് കൊണ്ട് വരുന്ന നടപടികളാണ്”, ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here