ഐ പി എല്‍ ക്രിക്കറ്റിന് ഇനി 3 നാള്‍; കോഹ്ലിക്ക് പകരം ഫാഫ് ഡ്യുപ്ലെസിസ്

ഐ പി എല്‍ ക്രിക്കറ്റിന് ഇനി 3 നാള്‍. വിരാട് കോഹ്ലിക്ക് പകരം ഫാഫ് ഡ്യുപ്ലെസിസാണ് പുത്തന്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ നയിക്കുന്നത്. നഷ്ട സ്വപ്നങ്ങളുടെ രാജാക്കന്മാരായ ആര്‍ സി ബി 3 തവണയാണ് ഫൈനലില്‍ തോറ്റത്.ഫാഫ് ഡ്യുപ്ലെസിസ് നായകനായെത്തുമ്പോള്‍ ആര്‍സിബി ആരാധകര്‍ വര്‍ധിത പ്രതീക്ഷയിലാണ്. വിരാട് കോഹ്ലിക്ക് സാധിക്കാത്ത കിരീട നേട്ടം സഫലമാക്കാന്‍ ഡ്യുപ്ലെസിസിന് കഴിയുമോ.14 വര്‍ഷം കളിച്ചിട്ടും ഒരു കപ്പ് പോലും നേടാനാകാത്ത നാണക്കേട് മാറ്റാന്‍ അരയും തലയും മുറുക്കി ഇറങ്ങുകയാണ് ബാംഗ്ലൂര്‍.

കോഹ്ലിക്ക് പുറമെ ഗ്ലെന്‍ മാക്‌സ്വെല്ലിനെയും മുഹമ്മദ് സിറാജിനെയും മാത്രം നിലനിര്‍ത്തിയ ആര്‍ സി ബി മെഗാ താരലേലത്തില്‍ ഇക്കുറിയും ഒത്തിരി വമ്പന്‍ താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്.

ദിനേശ് കാര്‍ത്തിക് , ഡേവിഡ് വില്ലി, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസ്‌റങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന താരങ്ങള്‍. ശ്രദ്ധേയരായ ഒരു പിടി യുവ താരങ്ങളും ആര്‍ സി ബി ക്ക് ഒപ്പം ഉണ്ട്. ഗാരി കേസ്റ്റനാണ് മുഖ്യ പരിശീലകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News