‘ഒരുത്തീ’യിലെ പ്രകടനത്തിന് നവ്യയെ പ്രശംസിച്ച് ഭാവന

നവ്യയുടെ തിരിച്ചുവരവിന്റെ സിനിമയായ ‘ഒരുത്തീ’യിലെ പ്രകടനത്തെ പ്രശംസിച്ച് നടി ഭാവന. സിനിമ കണ്ടുവെന്നും മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് നവ്യയയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും ഭാവന പറയുന്നു.

സിനിമയുടെ സംവിധായകന്‍ വി കെ പ്രകാശ്, നടന്മാരായ സൈജു കുറുപ്പ്, വിനായകന്‍ എന്നിവരെയും ഭാവന പ്രശംസിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഭാവന താരങ്ങളെ പ്രശംസിച്ചത്.

‘ഒരുത്തീ കണ്ടു. പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഭയങ്കരമായി ത്രില്ലടിപ്പിക്കുന്ന ചിത്രമാണ്. നവ്യ നായരെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിച്ചു. എന്തൊരു തിരിച്ചുവരവാണ് നവ്യാ. നമ്മുടെ ഇഡ്ഡസ്ട്രിയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് നീയെന്നതില്‍ ഒരു തര്‍ക്കവുമില്ല.

വിനായകന്‍, സൈജു കുറുപ്പ് എന്നിവരുടെ പ്രകടനങ്ങളെയും അഭിനന്ദിക്കാതെ വയ്യ. വി കെ പ്രകാശ് എന്ന സംവിധായകന് പ്രശംസ അറിയിക്കുന്നു. ഇത് തീര്‍ച്ചായായും കാണേണ്ട സിനിമയാണ്’, ഭാവന കുറിച്ചു. ഭാവനയുടെ വാക്കുകള്‍ക്ക് നവ്യ നായര്‍ തിരിച്ചും നന്ദി അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News