രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തടയണം: ഭരണഘടന സ്ഥാപനങ്ങള്‍ക്ക് കത്തയച്ച് 28 മാധ്യമ എഡിറ്റര്‍മാര്‍

രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തടയണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 28 മാധ്യമ എഡിറ്റര്‍മാര്‍ ഭരണഘടന സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിക്കാന്‍ ശ്രമിക്കുന്നുവെന്ന് കത്തില്‍ പറയുന്നു.

രാഷ്ട്രപതി, കോടതികള്‍, തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെല്‍ നടത്തണമെന്നും മാധ്യമങ്ങള്‍ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

ഭരണഘടന സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍ എന്‍ റാം, രാജഗോപാല്‍, ഉള്‍പ്പടെയുള്ളവരും ഒപ്പുവെച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here