4 ഉപകരണങ്ങളില്‍ ഒരേസമയം വാട്ട്സ്ആപ്പ് അക്കൌണ്ട് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം

നേരത്തെ വാട്ട്‌സ്ആപ്പ് അക്കൌണ്ട് പ്രവര്‍ത്തിക്കുന്ന പ്രധാന ഫോണിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ചാര്‍ജ് എന്നിവയെക്കുറിച്ച് മറ്റൊരു അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ആകുലപ്പെടേണ്ട അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരേ സമയത്ത് പ്രാഥമിക ഫോണിന് പുറമേ, വാട്ട്സ്ആപ്പ് വെബ് വഴി ലാപ്ടോപ്പുകള്‍ അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പുകള്‍ പോലുള്ള മറ്റ് നാല് ഉപകരണങ്ങളില്‍ വാട്ട്സ്ആപ്പ് ആക്സസ് ചെയ്യാന്‍ മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.

വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് തുടരുന്നതിന് അവര്‍ അവരുടെ പ്രാഥമിക ഫോണിനെ ആശ്രയിക്കേണ്ടി വരില്ല. എന്നാല്‍ 14 ദിവസത്തില്‍ കൂടുതല്‍ നിങ്ങളുടെ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഉപയോഗിക്കുന്നില്ലെങ്കില്‍, ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ സ്വാഭാവികമായി വിച്ഛേദിക്കപ്പെടും. ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഒരേസമയം അഞ്ച് ഉപകരണങ്ങളില്‍ വാട്ട്സ്ആപ്പ് ആക്സസ് ചെയ്യാന്‍ കഴിയും.

വാട്ട്സ്ആപ്പ് 4 ഉപകരണങ്ങളിലേക്ക് കണക്റ്റ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം:

1. ആദ്യം കണക്ട് ചെയ്യേണ്ട ഡിവൈസിന്റെ വെബ് ബ്രൗസറില്‍ www.web.whatsapp.com എടുക്കുക. ഒരു QR കോഡ് സ്‌ക്രീനില്‍ ദൃശ്യമാകും.

2. നിങ്ങളുടെ ഫോണില്‍ വാട്ട്സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള ത്രീ-ഡോട്ട് മെനു തിരഞ്ഞെടുക്കുക.

3. അവിടെ കാണുന്ന മെനുകളില്‍ നിന്നും ”Link a device.” ക്ലിക്കുചെയ്യുക.

4. നിങ്ങളുടെ ഉപകരണത്തില്‍ ഇപ്പോള്‍ QR കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കും, ഇപ്പോള്‍ നിങ്ങളുടെ ഫോണിനെക്കുറിച്ച് മറന്ന് മറ്റ് ഉപകരണങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News