വീണ്ടും ജനകീയ പദ്ധതി പ്രഖ്യാപിച്ച് പ്രവാസി വ്യവസായി പത്മശ്രീ ഡോക്ടർ രവിപിള്ള. കൊല്ലം ഉപാസന ആശുപത്രിയുടെ അൻപതാം വാർഷികത്തിന്റെ ഭാഗമായി 6 മാസക്കാലം 2000 വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസീസും,വർഷത്തിൽ നിർദ്ദനായ ഒരു ഹൃദ് രോഗിക്ക് സൗജന്യ ആഞ്ചിയൊ പ്ലാസ്റ്ററി ശസ്ത്രക്രിയയും ചെയ്യുമെന്ന് ഡോക്ടർ രവിപിള്ള കൊല്ലത്ത് അറിയിച്ചു.
കൊവിഡ് കാലത്ത് പ്രഖ്യാപിച്ച 15 കോടിയുടെ സാമ്പത്തിക സഹായ പദ്ധതി കൂടുതൽ പേർക്ക് വിതരണം ചെയ്തു വരുന്നുവെന്നും രവിപിള്ള പറഞ്ഞു.
കൊല്ലം നഗരസഭ തൊഴിലാളികൾക്കും മാധ്യമ പ്രവർത്തകർക്കും സൗജന്യ നിരക്കിൽ ചികിത്സ നൽകുന്ന പ്ലാറ്റിനം കാർഡ് വിതരണം ചെയ്യും.
വിനോദ സഞ്ചാരമേഖലയിലെ വികസനം ലക്ഷ്യമിട്ട് റാവീസ് ഹോട്ടൽ ശൃംഘല പ്രമുഖ ഹോട്ടൽ വ്യവസായികളായ ലീല ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും ഡോക്ടർ രവിപിള്ള പറഞ്ഞു.
റഷ്യ യുക്രൈൻ യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴിമാറുമൊ എന്ന ആശങ്കയുണ്ട് എക്കാലവും ഇന്ത്യ റഷ്യയുമായി നല്ല ബന്ധമാണ് നിലനിർത്തിയിരുന്നതെന്നും അതാണിനി തുടരേണ്ടതെന്നും രവി പിള്ള അഭിപ്രായപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here