കെ റെയിൽ; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ദില്ലിയിൽ വച്ചാണ് കൂടിക്കാ‍ഴ്ച. കെ റെയിലുമായി ബന്ധപ്പെട്ട നിർണായ വിഷയങ്ങൾ കൂടിക്കാ‍ഴ്ചയിൽ ചർച്ചയാകും.

സംസ്ഥാനത്ത് കെ റെയിലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിൽ കാണുന്നത്. പദ്ധതി വൈകുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നും പദ്ധതി ഒരു തരത്തിലും ജനങ്ങളുടെ ജീവിതത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കെ റെയിലിൽ യുഡിഎഫ് പ്രതിഷേധത്തിന് പുറമെ ബിജെപി കൂടി രംഗത്ത് വന്ന സാഹചര്യം മുഖ്യമന്ത്രി കൂടിക്കാ‍ഴ്ചയിൽ ചൂണ്ടിക്കാട്ടും. പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടും ബി ജെ പി സംസ്ഥാനത്ത് സ്വീകരിക്കുന്ന നിലപാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. നാളെ രാവിലെയാകും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും പുറപ്പെടുക.

കെ റെയിലിൽ അനാവശ്യ വിവാദം പ്രതിപക്ഷം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ വിശദമായി കാര്യങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. നിലവിൽ കേന്ദ്ര റെയിൽ മന്ത്രാലയം കെ റെയിലിനായി സംസ്ഥാനത്ത് ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ചുള്ള വിശദാംശങ്ങൾ തേടിയിരുന്നു. ഇതിലും കാര്യങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News