
നോര്‍ഡ് ബ്രാന്‍ഡിന് കീഴില്‍ ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കാന്‍ വണ്‍പ്ലസ് ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ട്. വണ്‍പ്ലസ് നോര്‍ഡ് വാച്ച് എന്ന് വിളിക്കപ്പെടുന്ന മിഡ്-ബജറ്റ് സ്മാര്‍ട്ട് വാച്ചുകള്‍ ഉടന്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വണ്‍പ്ലസ് വണ്‍പ്ലസ് വാച്ച്, വണ്‍പ്ലസ് ബാന്‍ഡ് എന്നീ രണ്ട് വെയറബിളുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്.
രാജ്യത്ത് ഇത് 1000 രൂപയ്ക്ക് താഴെയുള്ള വില മുതല്‍ ലഭ്യമായേക്കുമെന്നാണ് സൂചന. ഷവോമി, റിയല്‍മി, ബോട്ട്, നോയിസ് എന്നീ വെയറബിള്‍ വിപണിയിലെ വമ്പന്മാര്‍ക്കെതിരെ വണ്‍പ്ലസിന്റെ പുതിയ തുരുപ്പ് ചീട്ടായിരിക്കും നോര്‍ഡ് ബ്രാന്‍ഡിന് കീഴില്‍ എത്തുന്ന വാച്ചുകളെന്നാണ് വിവരം.
കളര്‍ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, സ്ലീപ്പ് ട്രാക്കിംഗ്, സ്റ്റെപ്പ് കൗണ്ട്, ഹെല്‍ത്ത് ഫീച്ചറുകള്‍, ആക്റ്റിവിറ്റി ട്രാക്കിംഗ്, സ്മാര്‍ട്ട്ഫോണ്‍ അറിയിപ്പുകള്‍, സംഗീതം എന്നിങ്ങനെ ഏകദേശം 8,000 മുതല്‍ 10,000 രൂപ വരെ വിലയുള്ള മറ്റ് സ്മാര്‍ട്ട് വാച്ചുകള്‍ക്ക് സമാനമായ സവിശേഷതകള്‍ ഇതിനും ഉണ്ടായിരിക്കാനാണ് സാധ്യത.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here