കെ റെയിൽ: തന്റെ വീട്‌ പൂർണമനസ്സോടെ വീട് വീട്ടുനൽകും: തിരുവഞ്ചൂരിന്റെ ആരോപണം തള്ളി മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂരിൽ സിൽവർലൈൻ അലൈൻമെന്റ്‌ മാറ്റിയെന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആരോപണം തള്ളി മന്ത്രി സജി ചെറിയാൻ. കെ റെയിൽ അലൈൻമെന്റിൽ തന്റെ വീട്‌ വന്നാൽ പൂർണമനസ്സോടെ വീട് വീട്ടുനൽകാമെന്ന്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു.

തിരുവഞ്ചൂരിന്‌ കാര്യവിവരം ഉണ്ടെന്നായിരുന്നു ധാരണ. അലൈൻമെന്റ്‌ തീരുമാനിക്കുന്നത്‌ ഞാനല്ല. തിരുവഞ്ചൂരിന്‌ സാധിക്കുമെങ്കിൽ എന്റെ വീട്ടിലൂടെ അലൈൻമെന്റ്‌ കൊണ്ടുവരാമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവഞ്ചൂറിന്റേത് വില കുറഞ്ഞ പ്രതികരണമാണെന്നും തന്റെ വീട്ടില്‍ കൂടി അലൈന്‍മെന്റ് തിരുവഞ്ചൂര്‍ കൊണ്ടു വരട്ടെയെന്നും തനിക്ക് പണം വേണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തന്റെ സ്ഥലം പെയിന്‍ ആന്റ് പാലിയേറ്റിവിന് എഴുതി വച്ചതാണെന്നും തിരുവഞ്ചൂരിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

എന്റെ കാലശേഷം വീട്‌ കരുണ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ സൊസൈറ്റിക്ക്‌ നൽകുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഡോക്‌ടർമാരായ പെൺമക്കൾ അവരുടെ സേവനം കരുണയ്‌ക്ക്‌ നൽകുമെന്നും നേരത്തെ പറഞ്ഞിരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അങ്ങനെയുള്ള എനിക്ക്‌ കെ റെയിലിന്‌ വീട്‌ വിട്ടുനൽകുന്നതിന്‌ കൂടുതൽ സന്തോഷമേയുള്ളു. വീട്‌ സിൽവർലൈനിന്‌ വിട്ടുനൽകിയാൽ ലഭിക്കുന്ന പണം തിരുവഞ്ചൂരിന്‌ നൽകാം. അദ്ദേഹവും കോൺഗ്രസ്‌ നേതാക്കളും ചേർന്ന്‌ കരുണയ്‌ക്ക്‌ കൈമാറിയാൽമതി – സജി ചെറിയാൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News