ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങള്‍ ഇതൊക്കെയാണ്…

പച്ചക്കറികളുടെ ഉപയോഗം ശരീരത്തിന് ഏറെ ഗുണം നല്‍കുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. പച്ചക്കറികളില്‍ തന്നെ ശരീരത്തിന് ഏറെ ഗുണം നല്‍കുന്ന ഒരു പച്ചക്കറിയാണ് ബ്രോക്കോളി . ബ്രോക്കോളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തിന് ആവശ്യമുള്ള ഒരുപാട് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി . ഇരുമ്പ് ഏറെ അടങ്ങിയ ഒരു ആഹാരമാണ് ബ്രോക്കോളി. അതോടൊപ്പം മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി. ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായിക്കും. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കാന്‍ സഹായിക്കുന്നു.

മലശോധന ശരിയാക്കാനും ഇത് വളരെ നല്ലതാണ്. ബ്രോക്കോളി നാരുകളുടെ കലവറയാണ്. ശരീരഭാരം കുറയ്ക്കുന്നതിനും ശരീരഭാരം അമിതമാകാതെ സൂക്ഷിക്കുന്നതിനും ബ്രോക്കോളി സഹായിക്കും. രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ അതിവേഗം അലിയിച്ചു കളയാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടാനും രക്തസമ്മര്‍ദം കുറയ്ക്കാനും ബ്രോക്കോളി സഹായിക്കും.

ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകമാണ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായമാകുന്നത്. ബ്രോക്കോളി അടക്കം ചുരുക്കം ചില പച്ചക്കറികളില്‍ മാത്രമാണ് ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നത്. എല്ലാംക്കൊണ്ടും ശരീരത്തിന് ഏറെ ഗുണമുള്ള പച്ചക്കറിയാണ് ബ്രോക്കോളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here