വി മുരളീധരന്‍ നാട് നീളെ നടന്ന് കെ റെയിലിനെതിരെ പ്രചരണം നടത്തുന്നു: രാജ്യസഭയില്‍ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

കെ റെയില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കെ റെയില്‍ പദ്ധതിക്ക് എന്തിന് കേന്ദ്രം തടസ്സം നില്‍ക്കുന്നുവെന്നും കേന്ദ്രം തരംതാണ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

ജോണ്‍ബ്രിട്ടാസ് എംപി യുടെ പ്രസംഗത്തെ കേന്ദ്രമന്ത്രി വി മുരളീധരന്‍ എതിര്‍ത്തെങ്കിലും ജോണ്‍ ബ്രിട്ടാസ് എം പി മുരളീധരനെതിരെയും ആഞ്ഞടിച്ചു. മുരളീധരന്‍ സമരക്കാര്‍ക്കൊപ്പം ചേര്‍ന്ന് നാട് നീളെ നടന്ന് കെ റയലിനെ എതിര്‍ക്കുകയാണെന്ന് ജെണ്‍ബ്രിട്ടാസ് എംപി സഭയില്‍ ആഞ്ഞടിച്ചു.

ഇ ശ്രീധരന്റേത് ഇരട്ടത്താപ്പ് ആണെന്നും കൊങ്കണ്‍ റെയില്‍വെ നിര്‍മ്മിച്ചപ്പോള്‍ ഇല്ലാത്ത പരിസ്ഥിതി പ്രശ്‌നമാണ് ഇപ്പോള്‍ ഇ ശ്രീധരനെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കെ റെയില്‍ രാജ്യസഭയില്‍ ഇത്രയും ശക്തമായി ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.

കൂടാതെ റെയിൽവേ വികസനത്തിൽ ഏറ്റവും അവഗണിക്കപ്പെട്ട സംസ്ഥാനമാണ് കേരളമെന്നും ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ പറഞ്ഞു. റെയിൽവെയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച ജോൺ ബ്രിട്ടാസ് എം പി കേരളത്തിനോട് കേന്ദ്രം കാണിച്ച അവഗണയും എടുത്ത് പറയുകയുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News