നാടന്‍ രീതിയില്‍ അച്ചപ്പം ഉണ്ടാക്കാം

ആവശ്യമായ ചേരുവകള്‍

പച്ചരി – 2 കപ്പ്
മുട്ട – 2 എണ്ണം
തേങ്ങാപ്പാല്‍ – മ്മകപ്പ്
എള്ള് – 1 ടേബിള്‍സ്പൂണ്‍
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് – കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

പച്ചരി രണ്ടര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം പൊടിച്ച് അരിച്ചെടുക്കുക. 4 കപ്പ് അരിപ്പൊടിയാണ് അച്ചപ്പത്തിനു ആവശ്യം. ഒരു ബൗളിലേക്കു അരിപ്പൊടി ചേര്‍ത്തുകൊടുക്കുക. ശേഷം രണ്ടു മുട്ട നന്നായി അടിച്ചെടുത്തതും കുറച്ചു തേങ്ങാപ്പാലും അരിപ്പൊടിയില്‍ ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. ബാക്കി തേങ്ങാപ്പാലും പഞ്ചസാരയും എള്ളും ചേര്‍ത്ത് മിക്‌സ് ചെയ്യുക.

അച്ചപ്പത്തിന്റെ മാവു റെഡി.
ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഒപ്പം തന്നെ അച്ചപ്പത്തിന്റെ അച്ചും ചൂടാക്കണം.

ശേഷം ചൂടായ അച്ച് എടുത്തു ബാറ്ററില്‍ മുക്കിയ ശേഷം വെളിച്ചെണ്ണയില്‍ വച്ച് കൊടുക്കുക. അച്ച് ഒന്ന് തട്ടിക്കൊടുത്താല്‍ അച്ചപ്പം അച്ചില്‍നിന്നും വിട്ടുവരും. അച്ചപ്പത്തിന്റെ ഇരുവശവും ഫ്രൈ ആയി വന്നാല്‍ വെളിച്ചെണ്ണയില്‍ നിന്നും കോരിമാറ്റാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News