അഭിഷേക് ബച്ചന്‍ ചിത്രം ‘ദസ്വി’യുടെ ട്രെയിലര്‍ പുറത്ത്

അഭിഷേക് ബച്ചന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ദസ്വി’യുടെ ട്രെയിലര്‍ പുറത്ത്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലാണ് പുറത്തുവിട്ടത്. ചിത്രത്തിലെ പ്രധാന താരങ്ങളായ അഭിഷേക് ബച്ചനടക്കമുള്ളവര്‍ ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ നായികയായി എത്തുന്നത് യാമി ഗൗതമാണ്.

‘ഗംഗ റാം ചൗധരി’ എന്ന കഥാപാത്രമായിട്ടാണ് അഭിഷേക് ബച്ചന്‍ ചിത്രത്തിലെത്തുന്നത്. ഐപിഎസ് ഓഫീസറായി ‘ജ്യോതി ദേസ്വാളാ’യി യാമി ഗൗതമും എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് കബിര്‍ തേജ്പാലാണ്. ശ്രീകര്‍ പ്രസാദാണ് ചിത്ര സംയോജനം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് ദിനേശ് വിജയനാണ്്. തന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ് ഇതെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞു. എല്ലാവരും ചിത്രം കാണണമെന്നും അഭിഷേക് ബച്ചന്‍ അഭ്യര്‍ഥിക്കുന്നു.

ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് ‘ദസ്വി’. നെറ്റ്ഫ്‌ലിക്‌സ്, ജിയോസിനിമ പ്ലാറ്റ്‌ഫോമിലൂടെ ഏപ്രില്‍ ഏഴിനാണ് ചിത്രം സ്ട്രീം ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News