കൊവിഡ് പ്രതിരോധം: മാസ്ക് ധരിക്കേണ്ടന്ന രീതിയിൽ പ്രചരിക്കുന്ന വാദങ്ങൾ തെറ്റാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ദുരന്ത നിവാരണ നിയമ പ്രകാരം തുടരുന്ന എല്ലാ നടപടികളും നിർത്തിവക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്ത നിവാരണ നിയമം പിൻവലിക്കുന്നതോടെ മാസ്‌ക്, ആൾക്കൂട്ടം, കൊവിഡ് നിയന്ത്രണം തുടങ്ങിയവയുടെ ലംഘനത്തിന് ദുരന്ത നിവാരണ നിയമ പ്രകാരം  കേസെടുക്കുന്നത് ഒഴിവാകും.

സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ പിഴയും നടപടികളും തുടരും. അതേസമയം മാസ്ക് ധരിക്കേണ്ടന്ന രീതിയിൽ പ്രചരിക്കുന്ന വാദങ്ങൾ തെറ്റാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2000 ന് താഴെ എത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഈ മാസം 31 മുതൽ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പാടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.

എന്നാൽ മാസ്ക്, സാമൂഹിക അകലം തുടങ്ങി ആരോഗ്യമന്ത്രാലയം നൽകിയ നിർദേശങ്ങൾ തുടരണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഇതോടെ  മാസ്‌ക്, സാമൂഹിക അകലം, കൊവിഡ് നിയന്ത്രണം തുടങ്ങിയവയുടെ ലംഘനത്തിന് ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുന്നത് ഒഴിവാകും. എന്നാൽ മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തത്തിനും സംസ്ഥാന സർക്കാരുകളുടെ പിഴയും നടപടികളും തുടരും.

അതേസമയം. മാസ്ക് ധരിക്കേണ്ടകില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കോവിഡ് വ്യാപനം തുടരുകയാണെന്നും മാസ്ക് ഒഴിവാക്കാൻ സമയമായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടി ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News