വിജയ് ചിത്രം ബീസ്റ്റ് കെജിഎഫിനൊപ്പം റിലീസ് ചെയ്യില്ല; പുതിയ തീയതി പുറത്ത്

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റ് കെജിഎഫിനൊപ്പം റിലീസ് ചെയ്യില്ല. അതിന് പകരമായി പുതിയ തീയതി പ്രഖ്യാപിച്ചു.
ആദ്യദിന മത്സരം ഒഴിവാക്കിയെങ്കിലും തമിഴ്‌നാട്ടിലടക്കം ഇരു സിനിമകളും തമ്മില്‍ മത്സരം ഉണ്ടാകുമെന്ന് ഉറപ്പാണ്.

ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ബീസ്റ്റും, ഇന്ത്യയൊട്ടാകെ സൂപ്പര്‍ ഹിറ്റായ കെജിഎഫിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത് ഒരേ ദിവസമായിരുന്നു.

വന്‍മുതല്‍ മുടക്കുള്ള രണ്ട് സൂപ്പര്‍ താരചിത്രങ്ങള്‍ ഒന്നിച്ച് റിലീസ് ചെയ്യുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ഉണ്ടാകുന്ന അപൂര്‍വമായ ഏറ്റമുട്ടല്‍ ഒഴിവാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മുന്‍പ് നിശ്ചയിച്ചതില്‍ നിന്ന് ഒരു ദിവസം നേരത്ത, ഏപ്രില്‍ 13ന് വിജയ് ചിത്രമായ ബീസ്റ്റ് റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News