കാറിടിച്ച് സ്കൂൾ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഇടുക്കി നെടുങ്കണ്ടം കൊച്ചറയിൽ കാറിടിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു. തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ ആണ് മരിച്ചത്. കൊച്ചറ എ കെ എം യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.

സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ ആയിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽപ്പെട്ട ബിയയെ ഉടൻതന്നെ പുറ്റടി ഗവൺമെൻറ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വണ്ടന്മേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News