ഏപ്രിൽ 30-നകം സെക്രട്ടറിയേറ്റിലെ പെൻഡിങ് ഫയലുകൾ തീർപ്പാക്കണം; മന്ത്രി വി ശിവൻകുട്ടി

ഏപ്രിൽ 30 നകം സെക്രട്ടറിയേറ്റിലെ പെൻഡിങ് ഫയലുകൾ തീർപ്പാക്കാൻ നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദോഗസ്ഥരുടെ യോഗം മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്തു.

ജീവനക്കാർ ഓഫീസ് ഡ്യൂട്ടിയിൽ കൃത്യനിഷ്ഠ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഫയലുകൾ സമയബന്ധിതമായി സമർപ്പിക്കുന്നതിൽ എല്ലാ ഉദ്യോഗസ്ഥരും സെക്രട്ടറിയേറ്റ് ഓഫീസ് മാനുവലിൽ പറയുന്ന പ്രകാരം ഫൈവ് ഡെ റൂൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോടതി കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ അഡ്വക്കേറ്റ് ജനറലുമായി ചർച്ച ചെയ്യുന്നതിന് ഒരു യോഗം എറണാകുളത്ത് വിളിച്ചിട്ടുണ്ട്.

എയ്ഡഡ് സ്കൂളുകളിലെ നിയമനം നിയമാനുസൃതം കാലതാമസം കൂടാതെ അംഗീകാരം നൽകാൻ നടപടിയെടുക്കണം. പെന്റിംഗിലുള്ള ഫയലുകൾ തീർപ്പാക്കുന്നതിനു പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ ഒരു ഫയൽ അദാലത്ത് പൊതുവിദ്യാഭ്യാസ ഡറക്ടറേറ്റിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്താൻ മന്ത്രി നിർദേശം നൽകി .അദാലത്തിനുശേഷമുള്ള പെന്റിംഗ് ഫയലുകളുടെ വിവരവും അത് തീർപ്പാക്കുന്നതിനുള്ള പ്രതിമാസ പുരോഗതിയും അറിയിക്കണം.

എയിഡഡ് സ്കൂളിലെ നിയമനങ്ങളുമായി
ബന്ധപ്പെട്ട് ‘സമന്വയ’ സോഫ്റ്റ്വെയറിന്റെ വിപുലീകരണവും കാലതാമസം കൂടാതെ നടപ്പിലാക്കേണ്ടതുണ്ട്.

ഇതിനു പുറമെ വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ പുനർവിന്യാസം,സ്പെഷ്യൽ റൂളുകൾ തയ്യാറാക്കൽ, കെ.ഇ.ആർ. ഭേദഗതി എന്നീ ജോലികൾ നിർവഹിക്കുന്നതിനും രൂപീകൃതമായ പ്രത്യേക സെല്ലിൽ ജീവനക്കാരെ പോസ്റ്റ് ചെയ്യേണ്ട നടപടിയും ഉടനടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

സെക്രട്ടറിയേറ്റിലെ എ മുതൽ യു വരെയുള്ള സെക്ഷനുകളിലെയും എസ് സി, പി എസ് വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News