മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ല; കേരളം സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം സുപ്രീംകോടതിയിൽ. മേൽ നോട്ട സമിതി പിരിച്ചുവിടണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന ഇപ്പോൾ ആവശ്യമില്ലെന്നും കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു.

അണക്കെട്ടിന്രെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി മുല്ലപ്പെരിയാർ കേസിൽ കേരളമാണ് വാദത്തിന് തുടക്കമിട്ടത്. 2011ന് ശേഷം അണക്കെട്ടിന്റെ സുരക്ഷ പരിശോധന നടന്നിട്ടില്ല. പ്രളയവും ഭൂചനലും അണക്കെട്ടിന് ഭീഷണി ഉയർത്തിയിട്ടുണ്ട്.

സുരക്ഷ പ്രശ്നം അതീവ ഗൗരവമായി കാണണമെന്നും കേരളം ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ പ്രവർത്തനം ഗുണകരമല്ല. മേല്‍നോട്ട സമിതി പിരിച്ചുവിടണം. കേരളത്തിലെയും തമിഴ്നാട്ടിലെയും വിദഗ്ധരുൾപ്പെട്ട പുതിയൊരു സമിതി രൂപീകരിക്കണം.

അണക്കെട്ടിന്റെ സുരക്ഷാ പരിശോധനക്കായി അന്താരാഷ്ട്ര വിദഗ്ധരുൾപ്പെട്ട സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും കേരളം ഉന്നയിച്ചു. പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരമെന്ന കേരളത്തിന്റെ വാദത്തോട് പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതി ആഘാത പഠനം എപ്പോൾ പൂർത്തിയാകുമെന്ന് ജസ്റ്റിസ് എ.എം.ഖാൻ വീൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

പഠനം അവസാന ഘട്ടത്തിലെന്നായിരുന്നു കേരളത്തിന്റെ മറുപടി. അന്താരാഷ്ട്ര വിദഗ്ധരുൾപ്പെട്ട സുരക്ഷ പരിശോധന എന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ് നാട് സർക്കാർ ആവശ്യപ്പെട്ടു.

അണക്കെട്ട് ബലപ്പെടുത്താനുള്ള അനുമതിയാണ് ആദ്യം വേണ്ടത്. അണക്കെട്ട് ബലപ്പെടുത്തിയ അന്താരാഷ്ട്ര വിദഗ്ധ സമിതി ഉൾപ്പെട്ട പഠനമാകാമെന്നും തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ വാദം കേൾക്കൽ നാളെയും തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News