വിലകെട്ട ആരോപണങ്ങളഴിച്ചുവിട്ട് കെ റെയില്‍ പദ്ധതി ഇല്ലാതാക്കാമെന്ന വ്യാമോഹം വിലപ്പോകില്ല: കോടിയേരി

കെ റെയിലിനായുള്ള സര്‍ക്കാര്‍ നടപടികള്‍ നിയമവിരുദ്ധമാണെന്ന കെ സുരേന്ദ്രന്റെ വാദത്തിന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. വിലകെട്ട ആരോപണങ്ങളഴിച്ചുവിട്ട് പദ്ധതി ഇല്ലാതാക്കാമെന്ന വ്യാമോഹം വിലപ്പോകില്ലെന്നും കോടിയേരി വ്യക്തമാക്കി.

കെറെയില്‍ വിഷയത്തില്‍ കേന്ദ്രാനുമതി ഇല്ലാത്ത നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപണമുയര്‍ത്തിയത്. തെരഞ്ഞെടുപ്പിന് മുന്നേ വാങ്ങിയ കോഴയുടെ പ്രത്യുപകാരമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടികളെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച കല്ലുപറിക്കല്‍ സമരനാടകത്തില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു സുരേന്ദ്രന്റെ ആരോപണം. വിലകെട്ട ആരോപണങ്ങളഴിച്ചുവിട്ട്പദ്ധതി ഇല്ലാതാക്കാമെന്ന വ്യാമോഹം വിലപ്പോകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചു.

ഭൂമി ഏറ്റെടുക്കലല്ല, പദ്ധതിയുടെ സാമൂഹ്യാഘാത സര്‍വേയാണ് നിലവില്‍ സര്‍ക്കാര്‍ നടത്തുന്നത്. കെ റെയില്‍ പദ്ധതിക്കായുള്ള സാമൂഹ്യാഘാത പഠനത്തിനായി കേന്ദ്രാനുമതി ഉണ്ട്. കെ റെയിലിനെതിരെ അന്വേഷണം നടത്തണമെങ്കില്‍ അന്വേഷണ ഏജന്‍സികളെല്ലാം നിങ്ങളുടെ കൈയിലല്ലേ എന്നും കോടിയേരി പരിഹസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News