കുഴപ്പക്കാർക്ക് കയ്യടിക്കുകയും കാര്യം ചെയ്യാൻ തുനിയുന്നവരെ പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് റെയിൽവേ മന്ത്രിയുടേത്

കേരളത്തിൻറെ ദേശീയപാതാ വികസനത്തിന് തുരങ്കം വയ്ക്കാൻ വന്ന ബിജെപി കോൺഗ്രസ് സംഘങ്ങൾക്ക് വടാപാവ്(മഹാരാഷ്ട്ര സ്‌നാക്‌സ് )നൽകി തിരിച്ചയച്ച് റോഡ് വികസനവുമായി മുന്നോട്ടുപോയ ഗഡ്ഗരിയെയാണ് റെയിൽവേ മന്ത്രി മാതൃകയാക്കേണ്ടത്എന്ന് ജോൺ ബ്രിട്ടാസ് എം പി. ഇന്ന് സഭയിൽ നടന്ന കെ റെയിൽ ചർച്ചയിലാണ് എം പിയുടെ പ്രതികരണം.

കുഴപ്പക്കാർക്ക് കയ്യടിക്കുകയും കാര്യം ചെയ്യാൻ തുനിയുന്നവരെ പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് റെയിൽവേ മന്ത്രിയുടേത്. വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാനാണ് റെയിൽവേമന്ത്രി തയ്യാറാകുന്നതെങ്കിൽ ചരിത്രം അദ്ദേഹത്തിന് മാപ്പു കൊടുക്കില്ല എന്നും ജോൺ ബ്രിട്ടാസ് എം പി.

സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത സംരംഭങ്ങൾ ഉണ്ടാക്കി റെയിൽവേ വികസനം ത്വരിതപ്പെടുത്താൻ 2015-ൽ കേന്ദ്ര സർക്കാരാണ് തീരുമാനം കൈക്കൊണ്ടതെന്ന് റെയിൽവേ മന്ത്രി ഓർക്കുന്നത് ഉചിതം എന്നും ജോൺ ബ്രിട്ടാസ് എം പി. കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലും മറ്റ് അനുമതികളും എത്രയും വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2021 ജനുവരി അഞ്ചിന് അയച്ച കത്തില്‍ അതിവേഗ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനുള്ള താല്‍പര്യം വ്യക്തമാക്കുന്നുണ്ട്.

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംസ്ഥാനത്തോടൊപ്പം 49 ശതമാനം പങ്കാളിത്തമുള്ള കേന്ദ്രത്തിന്റെ പ്രതിനിധിയായ മന്ത്രി ഇതില്‍ നിന്നും വിട്ടു നില്‍ക്കുകയും പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം ചേരുകയാണെന്നും ഇന്ന് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ, അര്‍ദ്ധ അതിവേഗ പാതകളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര നയമെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖത്തില്‍ അവകാശപ്പെടുന്ന മന്ത്രി കേരളത്തിന്റെ പദ്ധതിയ്ക്ക് എതിരായി നിലനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മെട്രോമാന്‍ ഇ ശ്രീധരന്‍ മന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് മന്ത്രി സംസാരിക്കാന്‍ ആരംഭിച്ചത്.കോൺഗ്രസ് ബിജെപി സംഘങ്ങൾ നിതിന്‍ ഗഡ്കരിയേയും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്ക് വടപാവ് നല്‍കി മടക്കി അയക്കുകയായിരുന്നുവെന്നും എംപി പറഞ്ഞു.മലകള്‍ തുരന്ന്, തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും കൊങ്കണ്‍ പാതയുണ്ടാക്കിയ ഈ ശ്രീധരനാണ് കെ റെയിലില്‍ പാരിസ്ഥിതിക വാദം ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള ഇടുങ്ങിയ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് റെയില്‍വേ മന്ത്രി വഴങ്ങരുതെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ് പദ്ധതിക്കെതിരെ ഒരുമിച്ച് സമരം നടത്തുകയാണ്. പാരിസ്ഥിതികാഘാത പഠനം നടത്താന്‍ പോലും തങ്ങളെ അനുവദിക്കുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ രാജ്യത്തിന്റെ ധനമന്ത്രി തന്നെ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം പി സഭയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഇതിനാല്‍, തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഞങ്ങളെ നയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതിനുപകരം, പദ്ധതിയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിറങ്ങുന്നവര്‍ക്കൊപ്പം ചേരുകയാണ് ബിജെപിയെന്നും ജോൺ ബ്രിട്ടാസ് എം പി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News