വ്യൂസ് കൂടിയത് അപകട വീഡിയോക്ക് ശേഷം; ഗായത്രി സുരേഷ്

തന്റെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടാന്‍ തുടങ്ങിയത് കാറപകടം ഉണ്ടായതിന് ശേഷമണെന്ന് നടി ഗായത്രി സുരേഷ്. അതിന് മുമ്പും താന്‍ നിരവധി തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറാല്ലിയിരുന്നെന്നും കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങിയെന്നും അപകടത്തോടെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടിയെന്നും ഗായത്രി പറഞ്ഞു.

അപകടം ഉണ്ടായതിന് ശേഷം ട്രോള്‍ നിരോധിക്കണമെന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രിക്ക് അയച്ച കത്ത് വൈറലായതായും ഗായത്രി പറഞ്ഞു.’ഞാന്‍ ഭയങ്കര ഫാന്റസിയില്‍ ജീവിക്കുന്നയാളാണ്.

അങ്ങനെ സിനിമയില്‍ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെ ആവണമെന്ന് കരുതി. അങ്ങനെയാണ് ഞാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്’ ഗായത്രി സുരേഷ് പറയുന്നു.

‘ട്രോളുകളെ ആദ്യമൊന്നും എനിക്ക് എന്‍ജോയ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോള്‍ ഞാനും എന്നെ നെഗറ്റീവ് ആയാണ് കണ്ടത്. പിന്നീട് എനിക്ക് മനസ്സിലായി ഞാന്‍ തന്നെ എന്നെ സപ്പോര്‍ട്ട് ചെയ്യണം എന്ന്. അങ്ങനെ ഞാനത് മാറ്റി. എന്ത് കൊണ്ടാണ് ട്രോള്‍ ചെയ്യുന്നതെന്ന് കുറേ ആലോചിച്ചു.

അപ്പോള്‍ ഒന്നും എന്റെ ഭാഗത്ത് നിന്നും വലിയ തെറ്റുകള്‍ ഉണ്ടായിട്ടുള്ളതായി തോന്നിയില്ല. പിന്നെ ഞാനതിനെ പോസിറ്റാവായെടുത്തു. എന്തെങ്കിലും എന്റെ ഭാഗത്ത് ഉള്ളത് കൊണ്ടാവും ട്രോള്‍ ചെയ്യുന്നതെന്ന് വിചാരിച്ചു, ഗായത്രി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News