ഏഴ് വയസുകാരനായ രക്തര്‍ബുദ രോഗിക്ക് വേണ്ടി കൈകോര്‍ക്കാന്‍ നടന്‍ മോഹന്‍ലാലും. ശ്രീനന്ദന്റെ ജീവന്‍ രക്ഷപ്പെടുത്താനുള്ള കൂട്ടായ്മയില്‍ കൈകോര്‍ക്കാമെന്ന് ലാലേട്ടന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
നമുക്ക് കൈകോര്‍ക്കാം, ശ്രീനന്ദന് വേണ്ടി… ഏഴ് വയസുകാരനായ ശ്രീനന്ദനന്‍ അസാധാരണമായ ഒരു തരം ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ് .
ഇപ്പോള്‍ ശരീരം രക്തം ഉല്‍പാദിപ്പിക്കാത്തത്തിനാല്‍ രക്തം മാറ്റിവെച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കല്‍ (Blood Stem Cell Transplant ) നടത്തിയേ തീരൂ. രക്തമൂലകോശം ലഭിക്കുക എന്നത് തീര്‍ത്തും ദുഷ്‌കരമായ കാര്യമാണ്.
ഒരുപാട് ശാരീരിക പ്രത്യേകതകളില്‍ സാമ്യമുള്ള ഒരു ദാതാവില്‍ നിന്നും മാത്രമേ രക്തമൂലകോശം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. വരുന്ന മാര്‍ച്ച് 25 ന് തിരുവനന്തപുരം എകെജി സെന്ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടത്തുന്നുണ്ട്.
ദാതാവിനെ കണ്ടെത്താന്‍ എല്ലാവരുടെയും സഹായം തേടുകയാണ്. രാവിലെ 9.30നും 5.30 നും ഇടയില്‍ 15 നും -50 വയസിനും ഇടയിലുളള പ്രായമുള്ള ഏത് ബ്ലഡ് ഗ്രൂപ്പില്‍ പെട്ടയാള്‍ക്കും ഈ ക്യാമ്പിലെത്തി ജനിതക സാമ്യം പരിശോധിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ശ്രീനന്ദന്റെ അച്ഛനായ രജ്ഞിത്ത് ബാബുവിന്റെ നമ്പരായ -7025006965, കുട്ടിയുടെ അമ്മാവനായ
ജോയി – 94470 18061 എന്ന നമ്പരിലോ ബന്ധപ്പെടാം. ശ്രീനന്ദന്റെ ജീവന്‍ രക്ഷപ്പെടുത്താനുള്ള കൂട്ടായ്മയില്‍ കൈകോര്‍ക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.