ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; പാസ്റ്റർ അറസ്റ്റിൽ

ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കറ്റാനം വില്ലേജിൽ കറ്റാനം മുറിയിൽ വാലു തുണ്ടിൽ വീട്ടിൽ നിന്നും താമസം മാറി ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി മുറിയിൽ പനയ്ക്കാട്ട് കോട്ടയിൽ വീട്ടിൽവാടകയ്ക്ക് താമസിച്ചു വരികയാണ് ഇയാൾ.

കഴിഞ്ഞ ദിവസം പകൽ 10 മണിക്ക് വീടിന്റെ അടുക്കളയിൽ കളിച്ചു കൊണ്ടിരുന്ന കാപ്പിൽ സ്വദേശിനിയായ പെൺകുട്ടിയെ പാസ്റ്ററായ പ്രതി, താമസിക്കുന്ന വീടിന്റെ പറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവം കണ്ടു കൊണ്ടു വന്ന പെൺകുട്ടിയുടെ അച്ഛനാണ് പെൺകുട്ടിയെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News