കൊവിഡ്: ഉത്സവങ്ങളുടെ വിലക്ക് നീക്കി; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍ നടത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഫ്ലൈന്‍ ആയി ക്ലാസുകള്‍ ആരംഭിക്കാനും അനുമതി ലഭിച്ചു.

ഉത്സവങ്ങളുടെ വിലക്ക് നീക്കുകയും സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍ മുഴുവനായും ഓഫ്ലൈന്‍ ആയി പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. കൂടാതെ അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് വിലക്കില്ലെന്നും പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെന്നും കേന്ദ്രം അറിയിച്ചു

ഇളവുകള്‍ ഇങ്ങനെ

അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല

നിയന്ത്രങ്ങളില്ലാതെ എല്ലാവർക്കും യാത്ര ചെയ്യാം

പൊതുപരിപാടികളിൽ നിയന്ത്രണങ്ങളില്ല

വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ വേണ്ട

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രങ്ങളില്ലാതെ ഓഫ് ലൈൻ ക്ലാസ്

ബാറുകൾക്കും ജിമ്മുകൾക്കും നിയന്ത്രണം വേണ്ട

ഉത്സവങ്ങൾക്കും ആൾക്കൂട്ട നിയന്ത്രണം വേണ്ട

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഴുവൻ ഹാജർ നിലയിൽ പ്രവർത്തിക്കാം

സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാം

ഇളവുകളിൽ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാം

ജില്ലാ അടിസ്ഥാനത്തിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും തുടരണം

മാസ്കും സാമൂഹിക അകലവും പാലിക്കണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News