യുക്രൈന്‍-റഷ്യ യുദ്ധത്തെത്തുടര്‍ന്ന് കാള്‍ മാര്‍ക്സ് പഠനമുറിയുടെ പേര് മാറ്റിയതായി അധികൃതര്‍

യുക്രൈന്‍-റഷ്യ യുദ്ധത്തെത്തുടര്‍ന്ന് കാള്‍ മാര്‍ക്സ് പഠനമുറിയുടെ പേര് മാറ്റിയതായി അധികൃതര്‍. സര്‍വ്വകലാശാലയിലെ വിവിധ പഠനമുറികളില്‍ പേരുകള്‍ പതിഞ്ഞ ഒരു ഡസനിലധികം ചരിത്ര വ്യക്തികളില്‍ ഒരാളായിരുന്നു മാര്‍ക്‌സ്.

എന്നാല്‍ റൂമിലെ കാള്‍ മാര്‍ക്സിന്റെ നെയിം ബോര്‍ഡുകള്‍ എല്ലാം മാറ്റിയെന്നാണ് മാര്‍ച്ച് 7 ന് കാമ്പസ് റിഫോം റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ രോഷത്തെ തുടര്‍ന്നാണ് നെയിംപ്ലേറ്റ് പൂര്‍ണ്ണമായും നീക്കം ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുക്രൈനിലെയും ലോകത്തെ മറ്റിടങ്ങളിലെയും നിലവിലെ സംഭവങ്ങള്‍ കണക്കിലെടുത്ത്, 2014 ല്‍ ഫ്‌ലോറിഡ സര്‍വകലാശാലയിലെ സ്റ്റഡി റൂമില്‍ സ്ഥാപിച്ചിരുന്ന കാള്‍ മാര്‍ക്‌സിന്റെ പേര് നീക്കം ചെയ്യുന്നത് ഉചിതമാണെന്ന് ഞങ്ങള്‍ തീരുമാനിച്ചുവെന്ന് ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റി വക്താവ് സ്റ്റീവ് ഒര്‍ലാന്‍ഡോ പറഞ്ഞു.

മറ്റ് പഠനമുറികളിലെ പേരുകള്‍ നീക്കം ചെയ്തിട്ടില്ലെന്നും മാര്‍ക്സിന്റെ സ്ഥാനത്ത് പുതിയ പേരുകളൊന്നും ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News