
ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒട്ടകങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്ന 50 വയസ്സുള്ള ഒരു പുരുഷനിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
ദേശീയ പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിന് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.
രോഗിയുമായി സമ്പർക്കം പുലർത്തിയവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലന്നും ദേശീയ പ്രോട്ടോക്കോളുകൾ അനുസരിച്ച് 14 ദിവസത്തേക്ക് ഇവർ നീരീക്ഷണത്തിലാണന്നും അധികൃതർ അറിയിച്ചു .
രോഗം നിയന്ത്രിക്കുന്നതിനും പടരുന്നത് തടയുന്നതിനും ആവശ്യമായ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും സ്വീകരിച്ചതായി മന്ത്രാലയ അധികൃതർ അറിയിച്ചു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here