ADVERTISEMENT
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മിനിമം ബസ് ചാര്‍ജ് 12 രൂപയായി വര്‍ധിപ്പിക്കുന്നത് അടക്കുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ബസുടമകള്‍ സര്‍ക്കാരിന് പണിമുടക്ക് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു വ്യക്തമാക്കിയിരുന്നെങ്കിലും പണി മുടക്കുമായി മുന്നോട്ട് പോകാനാണ് ബസ് ഉടമകളുടെ തീരുമാനം.
അതേസമയം, തലസ്ഥാനത്തെ ഒരു കൂട്ടം സ്വകാര്യ ബസ് ഉടമകൾ സമരത്തിൽ പങ്കാളികളായിട്ടില്ല. തലസ്ഥാന നഗരിയിൽ സ്വകാര്യ ബസുകൾ നിരത്തുകളിൽ ഓടുന്നുണ്ട്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം പൊളിഞ്ഞു . സമര സമിതിയുടെ ആവശ്യം നിരാകരിച്ച് അവർ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുന്നു.
എന്നാൽ ബസ് സമരം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തും. യൂണിറ്റുകളിലുള്ള മുഴുവൻ ബസുകളും സർവീസിനിറക്കാനാണ് കെ.എസ്.ആര്‍.ടി.സി നിർദേശം. ആശുപത്രി, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുണ്ടാവും. ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകൾ ക്രമസമാധനപ്രശ്നമുണ്ടാക്കിയാൽ പൊലീസ് സഹായം തേടാനും നിർദേശമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.