‘ മേള ഏഴാം ദിനം’; രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് പ്രദർശിപ്പിക്കുന്നത് 67 ചിത്രങ്ങൾ

26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഏഴാം ദിനമായ ഇന്ന് 67 ചിത്രങ്ങളുടെ അവസാന പ്രദർശനം നടക്കും. ഡലിഗേറ്റുകൾ മികച്ച സിനിമകൾ കണ്ടു തീർക്കാനായുള്ള ഓട്ടത്തിലാണ്.

ഇനി ഒരു ദിനം കൂടിയെ അഭ്രപാളിയിലെ തിരക്കാഴ്ചകൾക്ക് പരിസമാപ്തിയാകാൻ. മികച്ച ചിത്രങ്ങളും ഡെലിഗേറ്റുകളും മേളയുടെ പ്രത്യേകതകളാണ്. നാളെ മേള സമാപിക്കാൻ ഇരിക്കേ മികച്ച സിനിമകൾ കണ്ടു തീർക്കാനുള്ള ഓട്ടത്തിലാണ് ഡലിഗേറ്റുകൾ .

ലോക സിനിമയിലെ 42 ചിത്രങ്ങള്‍ ഉള്‍പ്പടെ 67 സിനിമകളാണ് മേളയുടെ ഏഴാം ദിനമായ ഇന്ന് പ്രദര്‍ശിപ്പിക്കുക. എല്ലാ ചിത്രങ്ങളുടെയും അവസാന പ്രദർശനത്തിനാണ് 15 സ്ക്രീനുകൾ വേദിയാകുന്നത്. ലൈംഗികാതിക്രമത്തിനിരയായ അധ്യാപികയുടെ ജീവിതം പ്രമേയമാക്കിയ അപർണ സെൻ ചിത്രം ദി റേപ്പിസ്റ്റിന്റെ പ്രത്യേക പ്രദര്‍ശനവും ഇന്ന് നടക്കും .രാത്രി 12ന് നിശാഗന്ധിയിലാണ് പ്രദർശനം

മേളയിൽ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു. നാളെ ഉച്ചക്ക് 12 വരെ പ്രേക്ഷകർക്ക് വോട്ടുകൾ രേഖപ്പെടുത്താം. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here