കെ റെയിലിന് ബദലായി കെപിസിസി അധ്യക്ഷന്‍ മുന്നോട്ട് വെയ്ക്കുന്ന കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവ്വീസുപോലെ വിമാനം ഓടിക്കാമെന്ന ആശയം അപ്രായോഗികം. പാരിസ്ഥികമായും സാമ്പത്തികമായും വിമാനസര്‍വ്വീസനേക്കാള്‍ മെച്ചപ്പെട്ടത് കെ റെയില്‍ തന്നെ. വിമാനത്തെ അപേക്ഷിച്ച് 1000 ഇരട്ടി ആളുകള്‍ക്ക് അധികം യാത്ര ചെയ്യാനും ആവും. കെപിസിസി അധ്യക്ഷന്‍റെ ഉട്ട്യോപ്യന്‍ ആശയത്തിനെതിരെ മുന്‍ ധന മന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി.
കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഹൃസ്വദൂര വിമാനസര്‍വ്വീസ് എന്ന ആശയം പ്രയോഗിക തലത്തിലും പാരിസ്ഥിതിക തലത്തിലും അപ്രായോഗികമാണ് . ഹ്രസ്വദൂര വിമാനയാത്രയില്‍ ഒരു കിലോമീറ്ററില്‍ 254 ഗ്രാം കാർബൺതുല്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെങ്കില്‍ ഹൈസ്പീഡ് റെയിലില്‍ കാർബൺ പ്രത്യാഘാതം വെറും 6 ഗ്രാം മാത്രമായിരിക്കും. വിമാനം വേഗതയുള്ള യാത്രാ മാർഗ്ഗമാണെങ്കിലും വിമാനത്താവളത്തിലെ കാത്തിരിപ്പു സമയം കൂടി കണക്കിലെടുത്താൽ ഹ്രസ്വദൂര യാത്രയ്ക്ക് വിമാനം അനുയോജ്യമല്ലാത്ത ഒന്നാണ് . ഉദാഹരണത്തിന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയില്‍ നിന്ന് ലോസ്ഏഞ്ചലസിലേക്ക് പോകാന്‍ ഹൈസ്പീഡ് റെയിൽ – 3 മണിക്കൂര്‍ പത്ത് മിനിറ്റ് മതിയെങ്കില് ഇതേ നഗരത്തില്‍ വിമാനത്തിലെത്താന്‍ 5 മണിക്കൂറും .20 മിനിറ്റും വേണം . ഇനി ടിക്കറ്റ് ചാർജ്ജ് താരതമ്യപ്പെടുത്തിയാലും ലാഭകരം ഹൈസ്പീഡ് റെയിലാണ് അഭികാമ്യം.
തിരുവനന്തപുരം – കണ്ണൂർ വിമാനയാത്രാ നിരക്ക് ഒരു കിലോമീറ്ററിന് 6.31 പൈസയാണെങ്കില്‍ കെ-റെയിലിനോ 2.23 രൂപ മാത്രം. കെ-റെയിലിന് 80000 യാത്രക്കാർക്ക് ഒരു ദിവസം യാത്രാ സൗകര്യം നല്‍കാന്‍ കഴിയുമെങ്കില്‍ ഒരു ഹ്രസ്വദൂര വിമാനത്തിൽ പരമാവധി150 പേർക്കെ യാത്ര ചെയ്യാന്‍ കഴിയു എത്ര വിമാനം വേണ്ടിവരും. നിങ്ങൾക്കു തന്നെ കണക്കുകൂട്ടാം.ലോകത്ത് എവിടെയും റോഡ്-വിമാന ഗതാഗത യാത്രയെ അപേക്ഷിച്ച് പരിസ്ഥിതി നാശം കുറഞ്ഞതും, ചിലവ് കുറഞ്ഞതുമാണ് റെയില്‍ യാത്രയെന്നും തോമസ് ഐസക്ക് പറഞ്ഞു.
കാര്‍ നിര്‍മ്മാതക്കള്‍ക്കും വിമാന കമ്പനികള്‍ക്കും വേണ്ടിയാണ് കെപിസിസി അധ്യക്ഷന്‍ കെ റെയിലിനെ എതിര്‍ക്കുന്നത്.കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവ്വീസുപോലെ വിമാനം ഓടിക്കാമെന്ന ആശയം മുന്നോട്ട് വെച്ച കെ സുധാകരനെ ട്രോളി നിരവധി ആളുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.