‘എന്തൊരു തിരിച്ചുവരവാണ് നവ്യാ’ ഒരുത്തി കണ്ട ശേഷം ഭാവന

ഒരിടവേളക്ക് ശേഷം നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘ഒരുത്തീ’. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് നടി ഭാവന. മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണെന്ന് നവ്യ ഒരിക്കൽ കൂടെ തെളിയിച്ചുവെന്ന് ഭാവന പറയുന്നു. സിനിമയുടെ സംവിധായകൻ വി കെ പ്രകാശ്, നടന്മാരായ സൈജു കുറുപ്പ്, വിനായകൻ എന്നിവരെയും ഭാവന പ്രശംസിച്ചു.

ഭാവനയുടെ വാക്കുകൾ

ഒരുത്തീ കണ്ടു. പറയുവാൻ വാക്കുകൾ കിട്ടുന്നില്ല. ഭയങ്കരമായി ത്രില്ലടിപ്പിക്കുന്ന ചിത്രമാണ്. നവ്യ നായർ പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌ക്രീനിൽ കാണാൻ സാധിച്ചു. എന്തൊരു തിരിച്ചുവരവാണ് നവ്യാ. നമ്മുടെ ഇഡ്‌ഡസ്ട്രിയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് നീയെന്നതിൽ ഒരു തർക്കവുമില്ല. വിനായകൻ, സൈജു കുറുപ്പ് എന്നിവരുടെ പ്രകടനങ്ങളെയും അഭിനന്ദിക്കാതെ വയ്യ. വി കെ പ്രകാശ് എന്ന സംവിധായകന് പ്രശംസ അറിയിക്കുന്നു. ഇത് തീർച്ചായായും കാണേണ്ട സിനിമയാണ്.

പിന്നാലെ ഭാവനയ്ക്ക് നന്ദി പറഞ്ഞ് നവ്യാ നായരും രം​ഗത്തെത്തി. ഭാവനയുടെ മടങ്ങി വരവിനായി താനും കാത്തിരിക്കുന്നുവെന്ന് നവ്യ ഫേസ്ബുക്കിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel