കുവൈറ്റ് ദേശീയ ദിനത്തിൽ 595 തടവുകാർക്ക് പൊതുമാപ്പ്

കുവൈറ്റിന്റെ 61-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് അമീർ തടവുകാർക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം 595 പേർക്ക് ലഭിക്കും. ഇതിൽ 225 പേർ ജയിൽ മോചിതരാകും. ബാക്കി വരുന്ന തടവുകാർക്ക് ശിക്ഷാ കാലാവധി കുറച്ചു കൊടുക്കുകയോ, പിഴി ഒഴിവാക്കി കൊടുക്കയോ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ജയിൽ മോചിതരാകുന്ന പ്രവാസികളായ തടവുകാരെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കും.

ദേശസുരക്ഷ, പൊതുമുതൽ ദുർവ്യയം ചെയ്യൽ, കള്ളപ്പണ ഇടപാട് എന്നീ കേസുകളിൽ അകപ്പെട്ടവരെ പൊതുമാപ്പ് ആനുകൂല്യത്തിന് പരിഗണിച്ചിട്ടില്ല. തടവകാലത്തെ ഇവരുടെ നല്ല നടപ്പ് പരിശോധിച്ചാണ് അമീരി കാരുണ്യത്തിനു പരിഗണിച്ചത്. ശിക്ഷാ ഇളവ് ലഭിക്കുന്നവരിൽ പ്രവാസികളും സ്വദേശികളുമായ സ്ത്രീകളടക്കമുള്ളവർ ഉണ്ട്. കഴിഞ്ഞവർഷവും 459 തടവുകാർക്ക് അമീരി കാരുണ്യം ലഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News