വാഹനാപകടത്തിൽ നിന്നും മൂന്നാം ക്ലാസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു; ദൃശ്യങ്ങൾ പുറത്ത്

വാഹന അപകടത്തിൽ നിന്നും മൂന്നാം ക്ലാസ് വിദ്യാർത്ഥി ഷാദ് റഹ്മാൻ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ.കണ്ണൂർ ചൊറുക്കളയിൽ തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.വീടിന് മുന്നിലെ ഇറക്കത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് റോഡിലേക്ക് എത്തുകയായിരുന്നു.

ചീറിപ്പാഞ്ഞു വന്ന ബൈക്കിൽ ഇടിച്ച സൈക്കിൾ തെറിച്ചു വീണു. പിന്നാലെ വന്ന കെ എസ് ആർ ടി സി ബസ് കയറിയിറങ്ങി സൈക്കിൾ പൂർണമായും തകർന്നു. കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.റോഡരികിലെ വീട്ടിലെ സി സി ടി വി യിലാണ് നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News