സൗദിയില്‍ റോഡപകടങ്ങളിലെ മരണനിരക്കില്‍ വലിയ കുറവ്

സൗദിയില്‍ റോഡപകടങ്ങളിലെ മരണനിരക്കില്‍ വലിയ കുറവ് വന്നതായി ഗതാഗത മന്ത്രാലയം വെളിപ്പെടുത്തി. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതികളാണ് ഫലം കണ്ടത്. അഞ്ച് വര്‍ഷത്തിനിടെ മരണനിരക്ക് പകുതിയായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സൗദിയിലെ റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്ന പ്രവണതയില്‍ വലിയ കുറവ് വന്നതായി ഗതാഗത ലോജിസ്റ്റിക്സ് കാര്യ മന്ത്രി എഞ്ചിനിയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് വരെയുണ്ടായിരുന്ന മരണ നിരക്ക് പകുതിയായി കുറക്കുന്നതിന് ട്രാഫിക് മേഖലില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ സഹായിച്ചതായും മന്ത്രി വ്യക്തമാക്കി.

റോഡപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും വളരെ മുന്നിലായിരുന്ന സൗദിയില്‍ അഞ്ച് വര്‍ഷം മുമ്പ് പ്രതിവര്‍ഷം ഒരു ലക്ഷം പേര്‍ക്ക് 28.8 എന്ന തോതിലായിരുന്ന മരണ നിരക്ക്. എന്നാല്‍ ഇന്ന് അത് 13.3 എന്ന തോതിലേക്ക് കുറഞ്ഞതായി കണക്കുകള്‍ പറയുന്നു.

വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഗതാഗത സുരക്ഷാ കമ്മിറ്റി രൂപികരിച്ചാണ് സുരക്ഷാ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലായിരുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം. മരണ നിരക്കില്‍ ഇനിയും കുറവ് വരുത്തി എട്ടിലേക്ക എത്തിക്കുകയാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here