വിസ കിട്ടി!!! നീണ്ട ഇടവേളയ്ക്ക് ശേഷം മുഈൻ അലി ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക്

നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ ബാറ്റർ മുഈൻ അലി. വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള അലിയുടെ പ്രവേശം അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ വിസ ലഭിച്ചതായി സി.എസ്.കെയും അലിയുടെ കുടുംബവും സ്ഥിരീകരിച്ചു.

ഇന്നലെ വിസ സംബന്ധമായ പേപ്പറുകള്‍ ലഭിച്ചുകഴിഞ്ഞു. ഇന്ത്യയിലേക്ക് പോകാന്‍ തയ്യറായി നില്‍ക്കുകയണ് അലിയെന്ന പിതാവ് മുനീർ അലി പറഞ്ഞു. വൈകുന്നേരത്തോടെ അലി മുംബൈയിലെത്തുമെന്നും തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിക്കുമെന്നും ചെന്നൈ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി.

നാലാഴ്ച മുമ്പ് അലി വിസയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അലിയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുകയായിരുന്നു. ‘വിസ ലഭിക്കാത്ത വിഷയത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ല, മുഈൻ ഇന്ത്യയിൽ പല തവണ കളിച്ചിട്ടുണ്ട്, എന്ത് കൊണ്ടാണ് അദ്ദേഹത്തിന് വിസ അനുവദിക്കാത്തതെന്ന് മനസിലാകുന്നില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കുടുബം പ്രതികരിച്ചിരുന്നു.

സീസണിലെ ആദ്യ മത്സരം ഇംഗ്ലണ്ട് താരത്തിന് നഷ്ടമാവും. കഴിഞ്ഞ വർഷം 15 മത്സരങ്ങളിലായി 356 റൺസും 6 വിക്കറ്റും നേടി ചെന്നൈയുടെ കിരീടനേട്ടത്തിൽ മുഖ്യപങ്ക് വഹിച്ച താരങ്ങളിലൊരാളാണ് മുഈൻ അലി. മാർച്ച് 26 ന് കൊൽക്കത്തയുമായി വാങ്കഡെയിലാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആദ്യ മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News