ഒക്‌ലഹോമ വാഹനാപകടം: 6 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

ഒക്ലഹോമയില്‍ കാറില്‍ മിനി പിക്കപ്പ് ട്രക്ക് ഇടച്ച് ആറ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.സ്‌കൂളിന് പുറത്തെ റസ്റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ക്യാമ്പസിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനികളാണ് അപകടത്തില്‍ പെട്ടത്‌.

15 മുതല്‍ 17 വയസ്സുവരെയുള്ള വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടതെന്ന് ഒക്‌ലഹോമ ഹൈവേ പെട്രോള്‍ സംഘം അറിയിച്ചു. നോര്‍ത്ത് ഡാലസില്‍ നിന്നും 100 മൈല്‍ അകലെയുള്ള ഒക്‌ലഹോമ അതിര്‍ത്തിയിലാണ് സംഭവം നടന്നത്.

ഇവരുടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അതിവേഗതയില്‍ വന്നിരുന്ന സെമി ട്രക് ഇടിച്ചു കയറുകയായിരുന്നു. 51 വയസുള്ള ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരൊഴികെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന നാലുപേരും സീറ്റ്‌ബെല്‍റ്റ് ഇല്ലാതെയാണ് സഞ്ചരിച്ചിരുന്നത്.

ഒക്‌ലഹോമ ടിഷിണ്‍ഗൊ സ്‌കൂള്‍ ഡിസ്ട്രിക്ട് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച പെണ്‍കുട്ടികളുടെ പ്രായം പരിഗണിച്ചു വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News