തലസ്ഥാനത്ത് സ്വകാര്യ ബസ് സമരം പൊളിഞ്ഞു; ബസുകൾ സർവീസ് നടത്തി

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം ആരംഭിച്ചു. ചാർജ് വർധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസ് സമരം പൊളിഞ്ഞു. സമര സമിതിയുടെ ആവശ്യം നിരാകരിച്ച് ബസ്സുകൾ നിരത്തിലിറങ്ങി. സമരം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ട്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയായി വര്‍ധിപ്പിക്കുന്നത് അടക്കുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

അതേസമയം, തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിൽ പങ്കെടുക്കുന്നില്ല. തലസ്ഥാന നഗരിയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിൽ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം പൊളിഞ്ഞു.

കൊച്ചി നഗരത്തിൽ സമരം സിറ്റി സർവ്വീസിനെ ബാധിച്ചു. ആളുകൾ മെട്രോ ഉപയോഗിക്കുന്നു. മെട്രോ എത്താത്ത പടിഞ്ഞാറൻ മേഖലയിൽ യാത്രാ ക്ലേശം ഉണ്ട്. ഇത് പരിഹരിക്കാൻ കെ എസ് ആർ ടി സി അധിക സർവീസ് നടത്തുന്നു. സ്വകാര്യ ബസ്സുകളെ കൂടുതൽ ആശ്രയിക്കൂന്ന മലബാർ മേഖലയിൽ സമരം ജനങ്ങളെ ബാധിച്ചു. സമാന്തര ടാക്സി സർവീസുകൾ കുറവാണ്. കെ എസ് ആർ ടി സി യാണ് ആശ്രയം

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കിയിട്ടും ബസ് ഉടമകൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു. ചാർജ് വർദ്ധിപ്പിക്കുന്നത്, സമരം മൂലം എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്ന് മുന്ത്രി ആൻറണി രാജു പറഞ്ഞു. പരീക്ഷ സമയത്ത് സമരം പാടില്ലായിരുന്നു. ചാർജ് വർദ്ധപ്പിക്കില്ലെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിൽ സമരത്തിന് ന്യായം ഉണ്ടായിരുന്നു. KSRTC അധിക സർവ്വീസ് നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആശുപത്രി, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക കെ.എസ്.ആര്‍.ടി.സി സർവീസുണ്ട്. ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. സ്വകാര്യ ബസുടമകൾ ക്രമസമാധനപ്രശ്നമുണ്ടാക്കിയാൽ പൊലീസ് സഹായം തേടാനും നിർദേശമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News