കശ്മീർ ഫയൽസ്; ചിത്രത്തിനെതിരെ പോസ്റ്റിട്ട ദലിത് യുവാവിന്റെ മുഖം ക്ഷേത്രത്തിന്റെ നിലത്ത് ഉരച്ചു; 7 പേർ പിടിയിൽ

‘കശ്മീർ ഫയൽസ്’സിനിമക്കെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ മഹാരാഷ്ട്രയിൽ ദലിത് യുവാവിന്റെ മുഖം ക്ഷേത്രത്തിന്റെ നിലത്ത് ഉരച്ചു. സംഭവത്തിൽ 11 പേരെ കുറ്റക്കാരായി കണ്ടെത്തിയതായും ഏഴുപേരെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ആൽവാർ ജില്ലയിലെ 32 കാരനായ രാജേഷ് കുമാർ മേഗ്‌വാളാണ് കശ്മീർ ഫയൽസിനെ കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിൽ നൽകിയ കമൻറിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടത്. മാർച്ച് 18നാണ് ഇദ്ദേഹം സംഭവത്തിനാധാരമായ പോസ്റ്റിട്ടത്.

‘സിനിമയുടെ ട്രെയ്‌ലർ കാണുകയും ഞാൻ ഒരു പോസ്റ്റിടുകയും ചെയ്തു. സിനിമയിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരെയുള്ള ക്രൂരത പുറത്തുകൊണ്ടുവരുന്നതിനാൽ നികുതിയിളവ് നൽകിയതും ദലിതുകൾക്കും ഇതര സമുദായങ്ങൾക്കുമെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും ഞാൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങൾ പറയുന്ന ജയ് ഭീം പോലെയുള്ള സിനിമകൾക്ക് എന്താണ് നികുതിയിളവ് നൽകാത്തതെന്നും ഞാൻ ചോദിച്ചു’ ഗോകൽപൂർ നിവാസിയായ മേഗ്‌വാൾ ഒരു മാധ്യമത്തോട് സംസാരിക്കവേ പറഞ്ഞു. പോസ്റ്റിന് താഴെ പിന്നീട് ചിലർ മതമുദ്രാവാക്യങ്ങളുമായെത്തിയെന്നും തനിക്ക് ഭീഷണി സന്ദേശങ്ങളെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സർപഞ്ചടക്കമുള്ള ഗ്രാമീണർ തന്നെ മാപ്പു പറയാൻ നിർബന്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. അതിന് വിസമ്മതിച്ച തന്റെ മൂക്ക് ക്ഷേത്രത്തിന്റെ നിലത്തുരച്ചെന്നും അദ്ദേഹം ആരോപിച്ചു.

പിന്നീട് ബെഹ്‌റോർ പൊലീസ് സ്‌റ്റേഷനിൽ മേഗ്‌വാൾ നൽകിയ പരാതി പ്രകാരം കേസെടുക്കുകയായിരുന്നു. എസ്‌സി, എസ്ടി അതിക്രമങ്ങളടക്കം പ്രതിരോധിക്കാനുള്ള 143, 342, 323, 504, 506 എന്നീ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കേസ് നൽകിയതോടെ താൻ ഭയത്തിലാണെന്നും തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്നും മേഗ്‌വാൾ പറഞ്ഞു. എന്നാൽ കേസിൽ അജയ് കുമാർ ശർമ, സൻജീത് കുമാർ, ഹേമന്ദ് ശർമ, പരിവന്ദ്ര കുമാർ, രാമോദർ, നിതിൻ ജൻഗിത്, ദയാറാം എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തതെന്ന് ബെഹ്‌റോർ സർകിൾ ഓഫീസർ റാവു ആനന്ദ് അറിയിച്ചു.

അതേസമയം, കശ്മീർ ഫയൽസോ മറ്റു സിനികളോ പ്രദർശിക്കുന്ന തിയറ്ററുകളിൽ സെക്ഷൻ 144 ഏർപ്പെടുത്താനാകില്ലെന്ന് രാജസ്ഥാൻ സ്പീക്കർ സി.പി ജോഷി പറഞ്ഞു. നേരത്തെ കോട്ട ജില്ലാ ഭരണകൂടം കശ്മീർ ഫയൽസ് പ്രദർശനത്തിനായി സെക്ഷൻ 144 ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News