പശ്ചിമ ബംഗാൾ സംഘർഷം; പ്രദേശത്ത് സിസിടിവി സ്ഥാപിച്ച് ബം​ഗാൾ സർക്കാർ

എട്ടു പേരെ തീയിട്ടു കൊന്ന ആക്രമണത്തെ തുടർന്ന് ബിർഭൂമിലെ രാംപൂർഹട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് ബം​ഗാൾ സർക്കാർ. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സിസിടിവി സ്ഥാപിച്ചത്. 24 മണിക്കൂറിനുളളിൽ സിസിടിവി സ്ഥാപിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 23 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൃണമൂൽ കോൺ​ഗ്രസ് നേതാവ് ബാദു ഷെയ്ഖിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതിനെ തുടർന്നാണ് എട്ടു പേരെ തീ വെച്ചു കൊന്നതെന്നാണ് വിവരം. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയും (എസ്‌എഫ്‌എസ്‌എൽ), എസ്‌ഐടി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, ബം​ഗാളിൽ തുടർച്ചയായി ഉണ്ടാവുന്ന ആക്രമ സംഭവങ്ങളെ തുടർന്ന് രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രം​ഗത്തുണ്ട്. ആർട്ടിക്കിൾ 355 പ്രഖ്യാപിക്കാനായി കോൺ​ഗ്രസ് നേതാവ് അധിർ രജ്ജൻ ചൗധരി രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചു. ബം​ഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടർകഥയാവുകയാണെന്നും സംസ്ഥാനത്തെ ക്രമസമാധാനം പാടെ തകർന്ന സ്ഥിതിയിലാണെന്നും ചൗധരി ചൂണ്ടിക്കാട്ടി.

എൻഐഎയോ സിബിഐയോ കേസ് അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും ബിജെപി ആവശ്യപ്പെടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News