പറമ്പില്‍ കോവയ്ക്ക ഉണ്ടോ? ഇന്ന് ഒരു നാടന്‍ കോവയ്ക്ക തോരന്‍ തയ്യാറാക്കാം

വളരെ എളുപ്പം തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് കോവയ്ക്ക തോരന്‍. രുചികരമായ കോവയ്ക്ക തോരന്‍ എങ്ങനെ തയ്യാറാക്കമെന്ന്് നോക്കാം…

ആവശ്യമായ ചേരുവകള്‍…

കോവയ്ക്ക രണ്ട് കപ്പ് (ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ ആവശ്യത്തിന്
കടുക് ഒരു നുള്ള്
വറ്റല്‍ മുളക് മൂന്നെണ്ണം
തേങ്ങാ അര കപ്പ്
ചുവന്നുള്ളി 10 എണ്ണം
പച്ചമുളക് മൂന്നെണ്ണം
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

തേങ്ങാ പീരയും പച്ചമുളകും ഉപ്പും ചുവന്നുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് മിക്‌സിയില്‍ ഒന്ന് ചതച്ചെടുക്കാം.

ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം.

ഇനി വറ്റല്‍ മുളക് ഇടാം.

ഇനി കോവയ്ക്ക ചേര്‍ക്കാം. ഉപ്പും മഞ്ഞള്‍ പൊടിയും ഒപ്പം ചേര്‍ക്കാം.

എല്ലാം നന്നായി ഒന്നും മൊരിച്ചെടുക്കുന്ന വരെ ഇളക്കി കൊണ്ടിരിക്കുക. അവസാനം തേങ്ങാ കൂട്ടും ചേര്‍ക്കാം. പച്ച മണം മാറുന്ന വരെ ഇളക്കി കൊടുക്കാം.

രുചികരമായ കോവയ്ക്ക തോരന്‍ തയ്യാറായി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News