സ്വാദിഷ്ടമായ കക്കയിറച്ചി തോരന്‍ ഉണ്ടാക്കാം…

വിഭവമാണ് കക്ക ഇറച്ചി കൊണ്ടുള്ള തോരന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വ്യത്യസ്തമായി കക്ക ഇറച്ചി തോരന്‍ എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍:

കഴുകി വൃത്തിയാക്കിയ കക്കയിറച്ചി – 250 ഗ്രാം
ചെറിയ ഉള്ളി വൃത്തിയാക്കിയത് – അരകപ്പ്
തേങ്ങ – അര മുറി
തേങ്ങാക്കൊത്ത് – ആവശ്യത്തിന്
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 8 അല്ലി
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 3/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഉപ്പ്, കുരുമുളകുപൊടി – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
കടുക്, വറ്റല്‍ മുളക് കറിവേപ്പില – ആവശ്യത്തിന്
(ഇഞ്ചി, വെളുത്തുള്ളി അരച്ച് വയ്ക്കണം)

തയാറാക്കുന്ന വിധം

മണ്‍ചട്ടി അടുപ്പില്‍ വച്ച് കടുക് വറുക്കാനായി അല്‍പം എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോള്‍ കടുക്, വറ്റല്‍ മുളക് എന്നിവയിട്ട പൊട്ടിച്ചെടുക്കുക. അതിലേക്ക് അരിഞ്ഞുവച്ച ചെറിയ ഉള്ളിയിട്ടുകൊടുക്കുക. ഉള്ളിയൊന്ന് ചൂടായി വരുമ്പോള്‍ അല്‍പം ഉപ്പും പച്ചമുളക് അരിഞ്ഞതും ഇടാം. അല്‍പം ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഇടാം, ബാക്കി തേങ്ങ അരയ്ക്കുമ്പോള്‍ ചേര്‍ക്കാന്‍ വയ്ക്കണം. അടുത്തത് തേങ്ങാ കൊത്ത് ചേര്‍ക്കണം.

സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കിയ ശേഷം അല്‍പനേരം അടച്ചു വയ്ക്കണം. ഉള്ളി പാകമായി കഴിഞ്ഞാല്‍ കഴുകിവച്ച കക്ക ഇറച്ചി ചേര്‍ക്കാം. അല്‍പം കൂടി ഉപ്പ് ചേര്‍ത്ത് അടച്ച് വേവിക്കുക. ഇഞ്ചിവെളുത്തുള്ളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, അല്‍പം കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് തേങ്ങ അരച്ചെടുക്കുക.

കക്ക വെന്തു കഴിഞ്ഞെങ്കില്‍ ഈ തേങ്ങ അരപ്പ് അതിലേക്ക് ചേര്‍ക്കാം. ഒരു അരക്കപ്പ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി അടച്ച് വേവിക്കാം. അരപ്പ് നന്നായി കക്ക ഇറച്ചിയില്‍ പിടിച്ചു കഴിഞ്ഞാല്‍ കറിവേപ്പിലയിട്ട് ഗാര്‍ണിഷ് ചെയ്ത് ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News