K For Kerala: കേരളത്തിന് വേണം കെ – റെയിൽ

വികസനത്തിലേക്കുള്ള പുത്തന്‍ കുതിപ്പായാണ് കെ റെയില്‍ പദ്ധതിയെ സര്‍ക്കാര്‍ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. എന്നാല്‍, പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരും കപട പരിസ്ഥിതി സ്നേഹികളും വിദഗ്ധരുമൊക്കെ എതിര്‍പ്പുകളുമായി രംഗത്തുണ്ട്. സത്യത്തിൽ എന്തിനാണ് ഈ സർവേ കല്ലുകൾ ഇടുന്നത്? എന്താണ് അതിന്റെ ആവശ്യകത? എന്നുള്ള ചോദ്യങ്ങളെല്ലാം സാധാരണക്കാരുടെയടക്കം മനസ്സിൽ ഉയർന്നു വരുന്ന ചോദ്യങ്ങളാണ്.

കെ-റെയിൽ അതിരടയാള കല്ലിടുന്നത് ഭൂമിയേറ്റെടുക്കാനാണെന്ന വാദമാണ് യുഡിഎഫും ബിജെപിയും നിലവിലുയർത്തുന്നത്. എന്നാൽ സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനാണ് കല്ലിടുന്നതെന്നും ഭൂമിയേറ്റെടുക്കാനല്ലെന്നും കെ-റെയിൽ എംഡി വി അജിത് കുമാർ വളരെ ക്ലിയർ കട്ടായി വ്യക്തമാക്കിയിരിക്കുകയാണ്. പൂർണ്ണ സംതൃപ്തി നൽകുന്ന നഷ്ടപരിഹാരത്തുക നൽകിയ ശേഷം മാത്രമേ കെ റെയിലിനായി ഭൂമി ഏറ്റെടുക്കുകയുള്ളു.

എന്നാൽ കെ-റെയിൽ അതിരടയാള കല്ലിടുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു മാടപ്പള്ളിയിലെ കോലീബി സ്പോൺസേഡ് വ്യാജ സമരത്തിന്റെ മറവിൽ കോൺഗ്രസ് നേതാവ് പറഞ്ഞത്. കെ-റെയിൽ അതിരടയാള കല്ലിടുന്നത് ഭൂമിയേറ്റെടുക്കാനാണെന്ന വ്യാജപ്രചാരണവും വികസന വിരുദ്ധ ചേരികളിൽനിന്നുണ്ടാകുന്നുണ്ട്. എന്നാൽ കോടതി വിധിയുടെ പിൻബലത്തിലാണ് നിലവിൽ അതിരടയാള കല്ലിട്ടു വരുന്നത്. നിയമം അനുശാസിയ്ക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. പദ്ധതി ബാധിക്കുന്നവരെ കണ്ടെത്തുകയും വേണം. ഈ അവസരത്തിൽ ആരുടെയെങ്കിലും ഭൂമിയോ വസ്തുവകകളോ കൈവശപ്പെടുത്തില്ലെന്ന കെ-റെയിൽ എംഡിയുടെ പ്രതികരണം, കെ-റെയിൽ വിരുദ്ധ വാദങ്ങളെ പൊളിച്ചടുക്കുന്നതാണ്.

പദ്ധതിയുടെ തുടക്കം മുതൽ തന്നെ സർക്കാർ പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി ജനസമക്ഷം ഉൾപ്പടെയുള്ള പരിപാടികൾ നടത്തിവരുന്നുണ്ട് ഇത്രയും വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടും പിന്നെ എന്തിനാണ് ഈ കുറ്റി പറിച്ചുള്ള സമരനാടകങ്ങൾ? ഒന്ന് ഓർത്തോളൂ മണിയാശാൻ പറഞ്ഞതുപോലെ കെ റെയിലിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ജനങ്ങൾ ഉടൻതന്നെ പിഴുതെറിയും…..

ഇടതുപക്ഷം ജനങ്ങൾക്കുറപ്പ് നൽകിയ എല്ലാ പദ്ധതികളും യാഥാർഥ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതികളെല്ലാം ഇടതുപക്ഷ ഗവൺമെന്റിന്റെ ഭരണ നേട്ടമായി ചരിത്രത്തിലിടം പിടിച്ചതുമാണ്. ബാക്കിയുള്ളതും യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയും ചെയ്തതാണ്. അതുകൊണ്ടുതന്നെ കെ-റെയിലും യാഥാർഥ്യമാകും. അതീ നാടിന്റെ ആവശ്യമാണ്.

കെ-റെയിൽ നാളെയുടെ ഭാവിയ്ക്ക് അനിവാര്യമാണ്. ഹിരോഷിമ നാഗസാക്കി ദുരന്തത്തിൽ ചിന്നിച്ചിതറിയ ജപ്പാൻ ഇന്ന് ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയാണ്. ആ നേട്ടത്തിൽ ജപ്പാനിലെ ഗതാഗത സംവിധാനത്തിന് പ്രബല സ്ഥാനമുണ്ട്. ജപ്പാൻ പതിറ്റാണ്ടുകൾക്കുമുമ്പ് നടപ്പിലാക്കിയ പദ്ധതി നമ്മളിപ്പോൾ ചിന്തിക്കുന്നതേയുള്ളൂ. അതുകൊണ്ട് കെ-റെയിൽ ഇനിയും വൈകിക്കൂടാ. പിന്തിരിപ്പൻ മനോഭാവക്കാർ എല്ലാകാലവുമുണ്ടാകും. കാലം മാറുമ്പോൾ അവർക്ക് പ്രസക്തി നഷ്ടപ്പെടും. നല്ല പദ്ധതികൾക്ക് ജനപിന്തുണ വർദ്ധിയ്ക്കുകകയും ചെയ്യും.

ആരെയും വഴിയാധാരമാക്കാൻ അല്ല മറിച്ച് ഇനി വരും തലമുറയ്ക്ക് വേണ്ടിയുള്ള വികസന കുതിപ്പേകുന്ന പദ്ധതിയാണ് കെ റെയിൽ.. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നമുക്ക് വികസനം എത്തിപ്പിടിക്കാൻ സാധിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here